ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നഴ്‌സുമാർക്ക് അവസരം

ഖത്തറിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പരിഗണിക്കില്ല

Update: 2024-07-24 14:13 GMT
Advertising

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നഴ്‌സുമാർക്ക് അവസരം. താൽക്കാലിക നിയമനമാണ് ലഭിക്കുക. താൽപര്യമുള്ളവർ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത് അൽ ദിയാഫയിൽ രേഖകളുമായി നേരിട്ട് ഹാജരാകണം. വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.

ഖത്തറിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പരിഗണിക്കില്ല. ഫാമിലി, കമ്പനി സ്‌പോൺസർഷിപ്പ് വിസയിൽ ഖത്തറിലുള്ളവർക്ക് എൻ.ഒ.സി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News