ഖത്തറില്‍ ചൊവ്വാഴ്ച പൊതുഅവധി
Update: 2022-02-06 13:07 GMT
ദോഹ.ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടാംവാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.തുറസായ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടികള്‍ നടത്തുന്നതിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്പോര്‍ട്സ് ഈസ് ലൈഫ് എന്നതാണ് ഇത്തവണത്തെ കായികദിനത്തിന്റെ മുദ്രാവാക്യം