ഖത്തറിൽ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു

അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്

Update: 2023-06-29 12:15 GMT
Advertising

ദോഹ: അല്‍ഖോറില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍, പ്രവീണ്‍കുമാര്‍ ശങ്കര്‍ എന്നിവരും അപകടത്തില്‍ മരിച്ചു. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ നിന്ന് താഴെ വീണത് അപകടത്തിന്റെ ആഘാതം കൂട്ടി. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. റോഷിൻ ജോൺ ഷപൂർജി പള്ളൻജി കമ്പനിയിലെ ജീവനക്കാരനാണ്. ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ താൽക്കാലിക ജീവനക്കാരിയാണ് നാഗലക്ഷ്മി.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News