ഗസ്സ്‌ക്ക് വീണ്ടും ഖത്തർ സഹായം; 87 ടൺ മരുന്നും ഭക്ഷണവും ഈജിപ്തിലെത്തി
ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ ഈജിപ്തിലെ അൽ ആരിഷിലെത്തി. ഖത്തർ റെഡ് ക്രസന്റും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും നൽകിയ മരുന്നും ഭക്ഷണവുമാണ് വിമാനത്തിലുള്ളത്.
ദോഹ: ഗസ്സ്‌ക്ക് സഹായവുമായി വീണ്ടും ഖത്തർ. ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങളിലായി 87 ടൺ അവശ്യ വസ്തുക്കൾ ഈജിപ്തിലെത്തിച്ചു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലും കിരാതമായ ഉപരോധത്തിലും ദുരിതമനുഭവിക്കുന്ന ഗസ്സ്‌ക്ക് കാരുണ്യത്തിന്റെ കൈനീട്ടുകയാണ് ഖത്തർ, റഫ അതിർത്തി വഴി ആദ്യഘട്ട മാനുഷിക സഹായം എത്തിച്ചതിന് പിന്നാലെയാണ് ഖത്തർ ഈജിപ്തിലേക്ക് രണ്ട് വിമാനങ്ങളിൽ കൂടുതൽ അവശ്യ വസ്തുക്കൾ എത്തിച്ചത്.
ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ ഈജിപ്തിലെ അൽ ആരിഷിലെത്തി. ഖത്തർ റെഡ് ക്രസന്റും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും നൽകിയ മരുന്നും ഭക്ഷണവുമാണ് വിമാനത്തിലുള്ളത്.
അതേസമയം മാനുഷിക ഇടനാഴി കൂടുതൽ സജീവമാക്കുന്നതിനും വെടിനിർത്തലിനുമായി ലോകരാജ്യങ്ങളുമായി ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളും സജീവമാണ്. ഇന്ന് ഓസ്‌ട്രേിയ, മലേഷ്യ രാജ്യങ്ങളുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി.