എയര്‍ലൈന്‍ ഇന്‍ഡക്സിൽ ഖത്തര്‍ എയര്‍വേസിന് മൂന്നാം സ്ഥാനം
പത്തില്‍ 7.50 പോയിന്റ് നേടിയാണ് ഖത്തര്‍ എയര്‍വേസ് മൂന്നാമതെത്തിയത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൗണ്‍സ് കമ്പനി പുറത്തുവിട്ട എയര്‍ലൈന്‍ ഇന്‍ഡക്സില്‍ ഖത്തര്‍ എയര്‍വേസിന് മൂന്നാം സ്ഥാനം. ജപ്പാന്‍, സിംഗപ്പൂര്‍ എയര്‍ലൈനുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ .
ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗണ്‍സ് ആണ് വിമാന കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്തി 2023 ലെ പട്ടിക പ്രസിദ്ദീകരിച്ചത്. ലോകത്തെ അമ്പതിലേറെ വിമാനക്കമ്പനികളാണ് പട്ടികയിലുള്ളത്. പുറപ്പെടുന്നതിലും ലക്ഷ്യ സ്ഥലത്ത് എത്തുന്നതിലുമുള്ള സമയ നിഷ്ഠ, വിമാനത്തിലെ ഭക്ഷണത്തിന്റെ നിലവാരം, യാത്ര റദ്ദാക്കല്‍, തുടങ്ങിയവയെല്ലാം റാങ്കിങ്ങില്‍ പരിഗണിച്ചിട്ടുണ്ട്.
പത്തില്‍ 7.50 പോയിന്റ് നേടിയാണ് ഖത്തര്‍ എയര്‍വേസ് മൂന്നാമതെത്തിയത്. രണ്ടാമതുള്ള സിംഗപ്പൂര്‍ എയര്‍ലൈനുമായി നേരിയ വ്യത്യാസമാണുള്ളത്. 7.63 പോയിന്റ്, ഒന്നാമതുള്ള ജപ്പാന്‍ എയര്‍ ലൈനിന് 8.26 പോയിന്റുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഖത്തര്‍ എയര്‍വേസിന്റെ പോയിന്റില്‍ .47 പോയിന്റിന്റെ വര്‍ധനയുണ്ടായി.
പട്ടികയിലെ വിമാനക്കമ്പനികളില്‍ ഏറ്റവും കുറഞ്ഞ ക്യാന്‍സലേഷന്‍ നിരക്കുള്ള കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേസ്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള വിസ്താര എയര്‍ലൈന്‍ അഞ്ചാമതും എയര്‍ ഇന്ത്യ എട്ടാം സ്ഥാനത്തുമുണ്ട്.