ഫസ്റ്റ്ക്ലാസ് കാബിൻ ഒഴിവാക്കാൻ ഖത്തർ എയർവേസ്; പുതിയ വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസില്ല
ബിസിനസ് ക്ലാസില്‍ തന്നെ ഫസ്റ്റ്ക്ലാസിന് സമാനമായ സേവനം ഉറപ്പുവരുത്തുന്നുണ്ടെന്ന് സിഇഒ
വിമാന യാത്രയില്‍ ആഡംബര ക്ലാസുകളില്‍ നിര്‍ണായ തീരുമാനവുമായി ഖത്തര്‍ എയര്‍വേസ്. പുതിയ ദീര്‍ഘദൂര വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് കാബിനുകള്‍ ഉണ്ടാകില്ല. ബിസിനസ് ക്ലാസില്‍ തന്നെ ഫസ്റ്റ് ക്ലാസിന് സമാനമായ സേവനം ഉറപ്പുവരുത്തുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഒരു അഭിമുഖത്തിലാണ് ഫസ്റ്റ് ക്ലാസ് കാബിനുകള്‍ ഒഴിവാക്കാനുള്ള തീരുമാനം അക്ബര്‍ അല്‍ ബാകിര്‍ വിശദീകരിച്ചത്. ആഢംബരസീറ്റുകള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടി മുടക്കുന്ന പണത്തിന് സമാനമായി വരുമാനം ലഭിക്കുന്നില്ല, മാത്രമല്ല ഖത്തര്‍ എയര്‍വേസിന്റെ ബിസിനസ് ക്ലാസ് സര്‍വീസ് തന്നെ ഫസ്റ്റ് ക്ലാസിന് കിടപിടിക്കുന്നതാണ്.
യാത്രക്കാരുടെ ആവശ്യങ്ങള്‍ ബിസിനസ് ക്ലാസിലൂടെ പരിഹരിക്കപ്പെടുമെന്നും അക്ബര്‍ അല്‍ ബാകിര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, ഖത്തര്‍ എയര്‍വേസ് പുതുതായി വാങ്ങുന്ന ബോയിങ് വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് കാബിനുകള്‍ ഉണ്ടായിരിക്കില്ല, എയര്‍ലൈന്‍ മേഖലയിലെ പരമ്പരാഗത ആഡംബര യാത്രാ സങ്കല്‍പ്പങ്ങളെ തിരുത്തുന്നതാണ് ഖത്തര്‍ എയര്‍വേസിന്റെ തീരുമാനം.