കൂടുതല്‍ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്
ബോയിങ്ങില്‍ നിന്നും എയര്‍ ബസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് സിഇഒ
കൂടുതല്‍ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്. ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ ലഭിക്കുന്നതോടെ ഡെസ്റ്റിനേഷന്‍ 190 കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സിലാണ് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ കൂടുതല്‍ മേഖലകളിലേക്ക് പറക്കാനുള്ള പദ്ധതി പങ്കുവെച്ചത്. സമീപ ഭാവിയില്‍ തന്നെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 177 ല്‍ നിന്ന് 190ആക്കി ഉയര്‍ത്തും. ബോയിങ്ങില്‍ നിന്നും എയര്‍ ബസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്.
ഖത്തര്‍ എയര്‍വേസുമായുള്ള 77 വിമാനങ്ങളുടെ കരാര്‍ മാര്‍ച്ചില്‍ എയര്‍ബസ് പുനസ്ഥാപിച്ചിരുന്നു. ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം കോടതി കയറിയതോടെ റദ്ദാക്കിയ കരാറാണ് പുനസ്ഥാപിച്ചത്. അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങില്‍ നിന്നുള്ള വിമാനങ്ങള്‍ ലഭിക്കുന്നതിലും കാലതാമസം നേരിടുന്നുണ്ട്. വിമാനത്തിന്റെ ഫ്യസ്ലേജുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആശങ്കകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് വിമാനക്കൈമാറ്റം വൈകുന്നത്.