പ്രധാന ബാങ്കുകളില്‍ വിദേശികള്‍ക്ക് നൂറു ശതമാനം നിക്ഷേപ ഉടമസ്ഥതക്ക് അനുമതി നല്‍കി ഖത്തര്‍
രാജ്യത്തെ മറ്റു ബാങ്കുകളില്‍ നേരത്തെയുള്ള സ്ഥിതി തുടരും.
ഖത്തറിലെ പ്രധാന ബാങ്കുകളില്‍ വിദേശികള്‍ക്ക് 100% നിക്ഷേപ ഉടമസ്ഥതക്ക് അനുമതി. രാജ്യത്തെ നാലു മുന്‍നിര ബാങ്കുകളിലാണ് നൂറ് ശതമാനം നിക്ഷേപത്തിന് അനുമതി നല്‍കിയത്. ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗത്തിന്‍റെതാണ് നിര്‍ണ്ണായക ഉത്തരവ്.
ഖത്തറിലെ നാല് മുന്‍നിര ബാങ്കുകളില്‍ വിദേശികള്‍ക്ക് നൂറ് ശതമാനവും നിക്ഷേപ ഉടമസ്ഥത അനുവദിക്കുമെന്നാണ് പ്രഖ്യാപനം. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‍ലാമിക് ബാങ്ക്, കൊമ്മേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍ റയാന്‍ ബാങ്ക് എന്നിവയിലാണ് പൂര്‍ണമായ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ രാജ്യത്തെ മറ്റു ബാങ്കുകളില്‍ നേരത്തെയുള്ള സ്ഥിതി തുടരും. പ്രവാസി നിക്ഷേപ രംഗത്തെ ചരിത്രപരമായ പ്രഖ്യാപനമായാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ മന്ത്രിസഭാ യോഗം ഇപ്പോള്‍ തുടരുന്ന മുന്‍കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും തുടരാനും തീരുമാനിച്ചു.
നഷ്ടപ്പെട്ട വസ്തുക്കളും അവകാശികളില്ലാത്ത പണവും കൈകാര്യം ചെയ്യുന്ന നടപടികള്‍ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി