ഇ വാഹന ഗവേഷണത്തിൽ കൈകോർത്ത് ഖത്തറുംയുഗോങ്ങും

പരിസ്ഥിതി സൌഹൃദ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കരാർ

Update: 2023-04-11 18:50 GMT
Advertising

ഇ വാഹന ഗവേഷണത്തിൽ കൈകോർത്ത് ഖത്തറും ചൈനീസ് കമ്പനിയായ യുഗോങ്ങും. പരിസ്ഥിതി സൌഹൃദ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കരാർ. ഖത്തറിന്റെ പൊതുമേഖല ഗതാഗത സംവിധാനമായ മുവാസലാത്താണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ യൂടോങ്ങുമായി

കരാറിലെത്തിയത്. വാഹന ലോകത്തെ ഭാവിയായ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ മേഖലകളിലെ വികസനം സംബന്ധിച്ച് സംയുക്ത ഗവേഷണം ഉറപ്പാക്കുന്നതാണ് കരാർ. ഖത്തറിൽ വൈദ്യുത വാണിജ്യ വാഹനങ്ങൾ വികസിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണ്.

കാർബൺ ബഹിർഗമനു കുറക്കാനും, ക്ലീൻ എനർജി റോഡിലെ യാത്രയിലും ഉപയോഗപ്പെടുത്താനും ഈ സഹകരണ കരാർ വഴിയൊരുക്കും. യുടോങ്ങുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് തുടക്ക മിടാൻ കഴിയുമെന്ന്

കർവ വ്യക്തമാക്കി, ചൈയിലെ ഷെങ്‌സു ആസ്ഥാനമായി പ്രവർത്തിക്കുന്ന യുടോങ് ലോകകപ്പിന് മുമ്പായി തന്നെ ഖത്തറിലെ വൈദ്യുത വാഹന മേഖലയിൽ സാന്നിധ്യമായിരുന്നു. ലോകകപ്പിന് മുമ്പായി കർവക്കുവേണ്ടി പൊതു ഗതാഗതത്തിനായി ഇ ബസ്, ഇ ലിമോസിൻ വാഹനങ്ങൾ നിരത്തിലിറക്കിയിരുന്നു.. ഖത്തർ ദേശീയ വിഷൻ 2030 ലക്ഷ്യങ്ങളിലൊന്നായ പരിസ്ഥിതി സംരക്ഷണം എന്ന പദ്ധതിയിൽ കർവയും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News