യുഎഇയിലെ പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ഖത്തർ
ഡോ. സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരിയെയാണ് യു.എ.ഇയിലെ പുതിയ അംബാസഡറായി നിയമിച്ചത്.
Update: 2023-07-24 17:59 GMT
നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെ യുഎഇയിലേക്കുള്ള അംബാസഡറെ പ്രഖ്യാപിച്ച് ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഡോ. സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരിയെ യു.എ.ഇയിലെ പുതിയ അംബാസഡറായി നിയമിച്ചത്.
ആറ് വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ യുഎഇയില്‍ അംബാസഡറെ വെക്കുന്നത്. 2017 ലെ ഗള്‍ഫ് ഉപരോധത്തെ തുടര്‍ന്ന് നിലച്ച നയതന്ത്രബന്ധം ഈ വര്‍ഷമാണ് ഇരുരാജ്യങ്ങളും പുനസ്ഥാപിച്ചത്.