ഖത്തറില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു
ആരാധനാലയങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല
ദോഹ: രാജ്യത്ത് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. ആരാധനാലയങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി വേണം. പരസ്യങ്ങള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ ഗൈഡിലാണ് നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്നത്. അതാത് മുനിസിപ്പാലിറ്റികളില്‍ നിന്ന് അനുമതി വാങ്ങാതെ പരസ്യങ്ങള്‍ സ്ഥാപിക്കരുത്.
ആരാധനാലയങ്ങൾ, പുരാവസ്തുവോ, ചരിത്രപരമോ ആയ സ്ഥാപനങ്ങൾ, അവയുടെ മതിലുകള്‍, മരങ്ങള്‍, അവനട്ട ചട്ടികള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍, സിഗ്നലുകള്‍, എന്നിവയില്‍ പരസ്യങ്ങള്‍ ഒട്ടിക്കുകയോ തൂക്കിയിടുകയോ ചെയ്യാന്‍ പാടില്ല. പരസ്യ ബോര്‍ഡുകളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ ഉപയോഗിക്കണം, വിവര്‍ത്തനം വ്യക്തമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം തന്നെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കെട്ടിടത്തിലെയും ചുറ്റുമുള്ള കെട്ടിടങ്ങളിലെയും വെന്‍റിലേഷൻ മാർഗങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി എക്സിറ്റുകൾ, പ്രവേശന കവാടങ്ങൾ എന്നിവ തടയരുത്.
Qatar announces new standards for placing billboards