Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
2022 ലേക്കുള്ള വാഷിക ബജറ്റിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കി. ധനമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ കുവാരി അവതരിപ്പിച്ച ബജറ്റില്‍ വന്‍കിട പദ്ധതികള്‍ക്കാണ് ബജറ്റില്‍ മുഖ്യ ഊന്നല്‍. 204.3 ബില്യണ്‍ ഖത്തര്‍ റിയാലാണ് ആകെ വകയിരുത്തിയത്.
ആകെ ബജറ്റിന്റെ മൂന്നിലൊന്ന് അതായത് 74 ബില്യണ്‍. റിയാല്‍ വന്‍കിട പദ്ധതികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളാണ് . ഇതില്‍ ഭൂരിപക്ഷവും, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് പതിവുപോലെ ഇത്തവണയും വലിയ വിഹിതം മാറ്റിവെച്ചിട്ടുണ്ട്, വിദ്യാഭ്യാസ മേഖലയ്ക്ക് 8.൭ ശതമാനവും ആരോഗ്യ മേഖലയ്ക്ക് 9.8 ശതമാനവുമാണ് മാറ്റിവെച്ചത്
മുന്‍ വര്‍ഷത്തേതിനേക്കാള്‍ 4.൯ ശതമാനം കൂടുതലാണ് ആകെ ബജറ്റ് തുക. 196 ബില്യണ്‍ ഖത്തര്‍ റിയാലാണ് അടുത്ത വര്‍ഷം വരവ് പ്രതീക്ഷിക്കുന്നത്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ കൂടുതലാണ് ഇത്. എണ്ണ വില ബാരലിന് 55 ഡോളര്‍ പ്രതീക്ഷിച്ചാണ് വരവ് കണക്കാക്കിയിരിക്കുന്നത്