ഖത്തറിലെ ആസ്പയര്‍ ടോര്‍ച്ച് ടവര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്

Update: 2022-06-02 05:16 GMT
Advertising

ഖത്തറിലെ പ്രസിദ്ധമായ ആസ്പയര്‍ ടോര്‍ച്ച് ടവര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. ലോകത്തെ ഏറ്റവും വലിയ എക്‌സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്‌ക്രീനിന്റെ പേരിലാണ് ആസ്പയര്‍ ഗിന്നസ് ബുക്കില്‍ കയറിയത്.

ദോഹ നഗരത്തിന്റെ ഏതുഭാഗത്ത് നിന്ന് നോക്കിയാലും ആസ്പയര്‍ ടോര്‍ച്ച് ടവര്‍ കാണാനാവും.


 



ഈ കെട്ടിടത്തിലാണ് 360 ആങ്കിളില്‍ ലോകത്തെ ഏറ്റവും വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത്. ജൂണ്‍ ആറിന് വൈകിട്ട് ഏഴിനും 9 നും ഇടയില്‍ സ്‌ക്രീന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇതിന് മുന്‍പു തന്നെ ഈ ടവറും സ്‌ക്രീനും ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ടവര്‍ 2006 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News