ഖത്തര്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി; പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Update: 2022-03-21 09:32 GMT
Advertising

ഖത്തര്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാസിം ടി.കെയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി നൗഫല്‍ പാലേരിയെയുമാണ് തെരഞ്ഞെടുത്തത്.

കെ.സി അബ്ദുല്‍ ലത്തീഫ്, യാസിര്‍ ഇല്ലത്തൊടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ഡോ. അബദുസ്സലാം അഹ്‌മദ് തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കി. ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, 2017ലാണ് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News