ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ 'ലബ്ബൈഹ് ഗസ്സ' ക്യാമ്പയിനുമായി ഖത്തർ ചാരിറ്റി

40 ദശലക്ഷം റിയാൽ ചെലവിൽ അഞ്ചരലക്ഷം പേർ ഗുണഭോക്താക്കളാകും

Update: 2024-06-13 10:35 GMT
Advertising

ദോഹ: ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ 'ലബ്ബൈഹ് ഗസ്സ' ക്യാമ്പയിനുമായി ഖത്തർ ചാരിറ്റി. 40 ദശലക്ഷം റിയാൽ ചെലവിൽ അഞ്ചരലക്ഷം പേർ ഗുണഭോക്താക്കളാകും. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ സഹായം നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

ഭക്ഷണപ്പൊതികൾ, റെഡി ടു ഈറ്റ് ഭക്ഷണം എന്നിവയുൾപ്പെടുന്ന വസ്തുക്കൾ വിതരണം ചെയ്യും. താമസത്തിന് കൂടാരങ്ങൾ, വീടുകൾ പുതുക്കിപ്പണിയൽ, ഭവന നിർമാണ യൂണിറ്റുകൾ, കാരവാനുകൾ എന്നിവ നൽകും. മരുന്നുകൾ, ആരോഗ്യ മേഖലക്കുള്ള പിന്തുണ, ആശുപത്രി നവീകരണം എന്നിവയാണ് ആരോഗ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

സ്‌കൂളുകളുടേയും സർവകലാശാലകളുടേയും നിർമാണം, നവീകരണം, സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യൽ എന്നിവ വിദ്യാഭ്യാസ മേഖലയിലെ സഹായത്തിൽ ഉൾപ്പെടുന്നു. ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ ഖത്തർ ചാരിറ്റി കാമ്പയിനായി മാറ്റിവെക്കുമെന്നും അടിസ്ഥാന ആവശ്യങ്ങളുടെ രൂക്ഷമായ ക്ഷാമം നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ നൽകാൻ ഖത്തർ നിവാസികൾ മുന്നോട്ടു വരണമെന്നും ഖത്തർ ചാരിറ്റി അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News