അൽശിഫ ആശുപത്രി സമുച്ചയത്തിൽ തങ്ങളുടെ കെട്ടിടം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം തള്ളി ഖത്തർ

ഗസ്സക്കുള്ള സഹായം തുടരുമെന്ന് ഖത്തർ യു.എന്നിൽ വ്യക്തമാക്കി.

Update: 2023-11-18 16:37 GMT
Advertising

ദോഹ: അൽശിഫ ആശുപത്രി സമുച്ചയത്തിൽ തങ്ങളുടെ കെട്ടിടം പ്രവർത്തിക്കുന്നുണ്ടെന്ന ഇസ്രായേലിന്റെ ആക്ഷേപം തള്ളി ഖത്തർ. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇസ്രായേൽ പറയുന്നതെന്ന് ഖത്തർ വ്യക്തമാക്കി. ഗസ്സ്‌ക്കുള്ള സഹായം തുടരുമെന്നും ഖത്തർ അറിയിച്ചു.

അൽശിഫ ആശുപത്രി കോംപ്ലക്‌സിൽ ഖത്തറിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ഗസ്സ തുറമുഖത്തിന് സമീപമാണ് ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി ആസ്ഥാനം പ്രവർത്തിക്കുന്നത്. ഇത് അൽശിഫ ആശുപത്രിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ്. ആശുപത്രികളെ ഉന്നം വെക്കുന്നതിനുള്ള ന്യായീകരണങ്ങൾ കണ്ടെത്തുകയാണ് ഇസ്രായേലെന്നും ഗസ്സയിലെ അംബാസഡർ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ഗസ്സ പുനരുദ്ധാരണത്തിനുള്ള ഖത്തർ ഓഫീസിന് നേരെയുള്ള ആക്രമണം കൊണ്ട് ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായം നിർത്തില്ലെന്നും ഖത്തർ വ്യക്തമാക്കി. ഇതിനോടകം 10 വിമാനങ്ങളിലായി 358 ടൺ അവശ്യ വസ്തുക്കൾ എത്തിച്ചതായും ഖത്തറിന്റെ യു.എൻ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് അൽതാനി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News