ഖത്തർ അമീറിന്റെ യൂറോപ്യൻ സന്ദർശനം: സ്വീഡനിൽ രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നോർവെയിലെത്തി

സ്വീഡനുമായി സൈനിക സഹകരണം ഉൾപ്പെടെ നിരവധി ഉഭയകക്ഷി കരാറുകളിൽ അമീർ ഒപ്പുവെച്ചു

Update: 2024-09-03 17:57 GMT
Editor : Thameem CP | By : Web Desk
Advertising

ഖത്തർ അമീറിന്റെ യൂറോപ്യൻ സന്ദർശനം തുടരുന്നു. സ്വീഡനിൽ രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയ അദ്ദേഹം നോർവെയിലെത്തി. ഇന്നലെ സ്വീഡനിലെത്തിയ അമീർ  സ്വീഡിഷ് രാജാവ് കാൾ ഗുസ്താവ്, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെച്ചു. ഗസ്സ വെടിനിർത്തൽ ഉൾപ്പെടെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളിൽ ഖത്തറിന്റെ ആശങ്കയും നിലപാടുകളും അമീർ സ്വീഡനുമായി പങ്കുവെച്ചു. ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി അടക്കമുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. സ്വീഡൻ സന്ദർശനം പൂർത്തിയാക്കിയ അമീറും സംഘവും നോർവെ തലസ്ഥാനമായ ഓസ്ലോയിലെത്തി. നോർവെയ്ക്ക് പുറമെ ഫിൻലാൻറിലും അമീർ സന്ദർശനം നടത്തും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News