Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഒളിമ്പിക്സില്‍ ചരിത്രം രചിച്ച് ഖത്തര്‍. ടോക്യോ ഒളിമ്പിക്സില്‍ ഭോരോദ്വഹനത്തില്‍ സ്വര്‍ണം നേടി ഫാരിസ് ഇബ്രാഹീം ഖത്തറിന്‍റെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേട്ടക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഭാരോദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്സ് റെക്കോര്‍ഡ് കുറിച്ചാണ് ഫാരിസിന്‍റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മൊത്തം 402 കിലോയാണ് ഫാരിസ് ഉയര‍്ത്തിയത്. 2016 ഒളിമ്പിക്സില്‍ ഹൈജംപില്‍ മുതാസ് ബര്‍ഷിം നേടിയ വെള്ളി മെഡലായിരുന്നു ഇതുവരെ ഖത്തറിന്‍റെ ഏറ്റവും വലിയ നേട്ടം.