യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍

Update: 2023-11-17 02:31 GMT
Advertising

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംവിധാനമായ യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍.

പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ 167 വോട്ട് നേടിയാണ് ഖത്തറിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്. 2023 -2027 വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിൽ അറബ് ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ശതമാനം വോട്ട് നേടിയാണ് എക്‌സിക്യൂട്ടീവ് ബോർഡിൽ ഖത്തർ സംസ്ഥാനം നേടിയത്. ഖത്തറിന് 167 വോട്ടുകൾ ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ ഖത്തറിൻ്റെ നയനിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News