ഖത്തറിൽ കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനം ആരംഭിച്ചു

Update: 2023-10-28 02:28 GMT
Advertising

കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ഇതുവഴി തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും, താമസക്കാരായവർക്ക് തന്നെ തൊഴിൽ നൽകാനുംകഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം കൂടി ഒരുക്കിയ കാര്യം അധികൃതർ അറിയിച്ചത്. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ നിർദേശം. താമസക്കാരായവരുടെ ആശ്രിതരായി കുടുംബ വിസയിൽ ഖത്തറിലെത്തിയവർക്ക് തൊഴിൽ ലഭ്യമാണെങ്കിൽ കൂടുതൽ നടപടികളില്ലാതെ തന്നെ ഓൺലൈൻ വഴി തൊഴിൽ വിസയിലേക്ക് മാറാൻ കഴിയും.

ഇതിന് ആവശ്യമായ നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രയലം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. തൊഴിലുടമയുടെ സ്മാർട്ട് കാർഡ്, തൊഴിലാളിയുടെ ക്യൂ.ഐ.ഡിയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് തുടങ്ങിയവ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News