ലോകകപ്പ് സമയത്ത് ആരാധകരെ ആനന്ദിപ്പിക്കാൻ കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ

ഖത്തറിലേക്കുള്ള യാത്രാ, താമസ ചെലവുകൾ കലാകാരന്മാർ തന്നെ വഹിക്കണം

Update: 2022-06-26 20:11 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ലോകകപ്പ് സമയത്ത് ആരാധകരെ ആനന്ദിപ്പിക്കാൻ കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള കലാകാരനും ഖത്തർ ലോകകപ്പിന്റെ ഭാഗമാകാം. ഇതിനായി ആദ്യം ഓൺലൈൻ വഴി അപേക്ഷ നൽകണം

സംഗീതം, സിനിമ, നാടകം,സ്റ്റേജ് പെർമോൻസുകൾ, കരകൌശലം, നാടോടി കലകൾ തുടങ്ങി ഏതെങ്കിലും കലാരംഗത്ത് പ്രതിഭയുള്ളവർക്കാണ് അവസരം. ലോകകപ്പ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുടെ ആരാധകർക്ക് മുന്നിൽ മികവ് പ്രകടിപ്പിക്കാൻ ഖത്തർ അവസരമൊരുക്കുകയാണ്. പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് കലാകാരന്മാരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Qatar2022.qa എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലോകകപ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുപ്രീംകമ്മിറ്റിയുടെ വിവിധ പരിപാടികളിൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കാം

ഇത് ഒരുമാസം നീളുന്ന ലോകകപ്പ് ഉത്സവത്തിന് മാറ്റുകൂട്ടും. ''കലാകാരന്മാരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അവർ എല്ലാവർക്കും ആസ്വാദനമൊരുക്കുമെന്ന് ഉറപ്പുണ്ട്''- അധികൃതർ അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ, കലാപ്രകടനത്തിവന്റെ വിവരങ്ങൾ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഖത്തറിലേക്കുള്ള യാത്രാ, താമസ ചെലവുകൾ കലാകാരന്മാർ തന്നെ വഹിക്കണം. കുറഞ്ഞ നിരക്കിൽ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News