ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍
2030 ല്‍ 15000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് അനുമാനിക്കുന്നത്
ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍. 2030 ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 10 ശതമാനം ഇലക്ട്രോണിക് വാഹനങ്ങളായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു
ദേശീയ വിഷന്‍ 2030 യുടെ ഭാഗമായി ഏഴ് വര്‍ഷത്തിനകം പൊതുഗതാഗത മേഖലയിലെ മുഴുവന്‍ ബസുകളും വൈദ്യുതിവത്കരിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടൊപ്പം മന്ത്രാലയത്തിന്റെ കീഴിലുള്ള 35 ശതമാനം വാഹനങ്ങളും വൈദ്യുതിവത്കരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഖത്തറിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ ഉണര്‍വ് പ്രകടമാണ്. വാര്‍ഷിക വില്‍പ്പനയില്‍ 48 ശതമാനം വളര്‍ച്ച വെച്ച് 2030 ല്‍ 15000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് അനുമാനിക്കുന്നത്. കാറുകള്‍ക്ക് പുറമെ ട്രക്കുകളും പിക്കപ്പുകളും ഉള്‍പ്പെടെ കൂടുതല്‍ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളും നിരത്തിലെത്തും.
8.1 വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ഖത്തറില്‍ ഉപയോഗിച്ച ബസുകളില്‍ 25 ശതമാനം ഇലക്ട്രിക്കായിരുന്നു.