ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

കനത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചത്

Update: 2024-09-25 16:56 GMT
Advertising

ദോഹ: ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കനത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നു. പകൽ പത്ത് മുതൽ 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് തടയുന്നതാണ് നിയമം.

ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 15 വരെയായിരുന്നു പുറം ജോലികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നത്. കമ്പനികള്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനകളിലാണ് 368 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമ ലംഘനങ്ങള്‍ നടത്തിയ കമ്പനികള്‍ക്കെതിരെ ‌നടപടിയുണ്ടാകും


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News