പുതു കലാകാരന്മാർക്ക് കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരവുമായി ഖത്തർ മ്യൂസിയം
ഖത്തറിലെ താമസക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം
Update: 2024-06-05 14:26 GMT
ദോഹ: പുതു കലാകാരന്മാർക്ക് അവസരവുമായി ഖത്തർ മ്യൂസിയം. പബ്ലിക് ആർട്ട് പ്രോഗ്രാം വഴി സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം നൽകും. വളർന്ന് വരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനവും സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരവും നൽകുകയാണ് ഖത്തർ മ്യൂസിയം. പബ്ലിക് ആർട്ട് പ്രോഗ്രാം വഴി തിരഞ്ഞെടുക്കപ്പെടുന്ന തുടക്കക്കാരായ കലാകാരന്മാർക്ക് കലാസൃഷ്ടികൾ ലിവാൻ ഡിസൈൻ സ്റ്റുഡിയോ ആൻഡ് ലാബിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. പങ്കെടുക്കാൻ അപേക്ഷിക്കുന്നവർ 18 വയസ്സു തികഞ്ഞവരോ, അല്ലെങ്കിൽ ബിരുദം പൂർത്തിയാക്കിയവരോ ആയിരിക്കണം. ഖത്തറിലെ താമസക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. സൃഷ്ടികൾ ശിൽപങ്ങൾ, ഇൻസ്റ്റാളേഷൻ, മൊസൈക് ടൈലുകൾ, മിക്‌സഡ് മീഡിയ എന്നീ വിഭാഗങ്ങളിൽ പെടുന്നവയായിരിക്കണം.