ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഖത്തര്‍ ഒഐസിസി ഇന്‍കാസ് അനുശോചനം രേഖപ്പെടുത്തി

2002ല്‍ ഖത്തര്‍ ഇന്‍കാസ് ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി ഖത്തറിലെത്തുന്നത്.

Update: 2023-07-18 16:47 GMT
Editor : anjala | By : Web Desk
Advertising

ദോഹ: കേരള മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഖത്തര്‍ ഒ.ഐ.സി.സി ഇൻകാസ് അനുശോചനം രേഖപ്പെടുത്തി. ഖത്തറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രവർത്തകർ പറഞ്ഞു. ഇന്‍കാസിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലം തൊട്ടേ മാര്‍ഗ നിര്‍ദേശങ്ങളുമായി അദ്ദേഹം എന്നും കൂടെയുണ്ടായിരുന്നതായി നേതാക്കള്‍ ഓര്‍ത്തെടുക്കുന്നു.

2002 ല്‍ ഖത്തര്‍ ഇന്‍കാസ് ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി ഖത്തറിലെത്തുന്നത്. പ്രവാസികളുടെയും പ്രവാസ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എന്നും ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒഐസിസി ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സിദ്ദീഖ് പുറായില്‍ അനുസ്മരിച്ചു.

ഒരു വിളിപ്പുറത്തുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒഐസിസി ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു. തിരക്കു പിടിച്ച ജീവിതം ഇഷ്ടപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അനുസ്മരിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News