ഖത്തർ പെട്രോളിയം ഇനി 'ഖത്തര്‍ എനര്‍ജി'

ഖത്തര്‍ പെട്രോളിയത്തിന്‍റെ പേര് മാറ്റി

Update: 2021-10-11 18:09 GMT
Advertising

ഖത്തറിന്‍റെ ഔദ്യോഗിക ഇന്ധനോല്പാദന വിതരണ കമ്പനിയായ ഖത്തർ പെട്രോളിയത്തിന്‍റെ പേര് മാറ്റി. ഇനി മുതൽ ഖത്തർ എനർജി എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുക. കമ്പനിയുടെ പുതിയ ലോഗോയും മുദ്രാവാക്യവും ഇതൊടൊപ്പം പുറത്തിറക്കി. ഖത്തര്‍ പെട്രോളിയം ആസ്ഥാനത്ത് ഇന്ന് നടന്ന വർത്താ സമ്മേളനത്തിൽ വെച്ച് ഊർജ്ജ മന്ത്രിയുംകമ്പനി തലവനുമായ സാദ്പു ഷെരീദ അൽ കാബിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇതോടെ ഖത്തര്‍ പെട്രോളിയം ഖത്തര്‍ എനര്‍ജിയായി മാറി.

 'നിങ്ങളുടെ ഊർജ്ജ പരിവർത്തന പങ്കാളി' എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം. ഇതോടെ കമ്പനിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തർ എനർജി എന്നായി. നേരത്തെ ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്ന പേരില്‍ ആരംഭിച്ച കമ്പനി പിന്നീട് ഖത്തര്‍ ഗ്യാസ് ആന്‍റ് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നും ഖത്തര്‍ പെട്രോളിയം എന്നും അറിയപ്പെട്ടു. നാലാമത്തെ മാറ്റത്തിലാണ് ഖത്തര്‍ എനര്‍ജി എന്ന പേര് സ്വീകരിക്കുന്നത്. 2016 വരെ ഊര്‍ജ്ജ വ്യവസായ മന്ത്രാലയമായിരുന്നു ഖത്തറിലെ ഇന്ധന വില നിശ്ചയിച്ചിരുന്നതെങ്കില്‍ പിന്നീട് ഖത്തര്‍ പെട്രോളിയമാണ് മാസം തോറുമുള്ള ഇന്ധനവില പ്രഖ്യാപിക്കുന്നത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News