ലോകകപ്പിനെത്തുന്ന കളിക്കാര്‍ക്കും കാണികള്‍ക്കും ശക്തമായ സുരക്ഷയെന്ന് ഖത്തര്‍
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഖത്തറിന്‍റെ ഒരുക്കങ്ങളിലും സുരക്ഷാ പദ്ധതികളിലും സംതൃപ്തിയുള്ളതായി ഫിഫ
ദോഹ: ലോകകപ്പിനെത്തുന്ന കളിക്കാര്‍ക്കും കാണികള്‍ക്കും ശക്തമായ സുരക്ഷ വാഗ്ദാനം ചെയ്ത് ഖത്തര്‍. രണ്ടുദിവസമായി ദോഹയില്‍ നടന്ന ലാസ്റ്റ്മൈല്‍ സെക്യൂരിറ്റി സമ്മേളനത്തിലാണ് ഖത്തര്‍ ലോകത്തിന് കാര്യങ്ങള്‍ വിശദീകരിച്ചത്. ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് യോഗ്യത നേടിയ ടീമുകളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനായ ഫിഫ, ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സികളായ ഇന്‍റര്‍പോള്‍, യൂറോപോള്‍, ഖത്തറിലെ വിവിധ സുരക്ഷാ ഏജന്‍സികള്‍ എന്നിവരാണ് ലാസ്റ്റ്നമൈല്‍ സെക്യൂരിറ്റി സമ്മേളനത്തില്‍ പങ്കെടുത്തത്.
ഖത്തര്‍ ലോകത്ത് തന്നെ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. ലോകകപ്പിന് ഖത്തര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. മത്സരിക്കാനെത്തുന്ന രാജ്യങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാണെന്നും ഖത്തര്‍ വ്യക്തമാക്കി. കോംപാക്ട് ലോകകപ്പാണ് എന്നതാണ് ഖത്തറിലെ സവിശേഷത.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഖത്തറിന്‍റെ ഒരുക്കങ്ങളിലും സുരക്ഷാ പദ്ധതികളിലും സംതൃപ്തിയുള്ളതായി ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍ ഹെല്‍മുട് സ്പാഹ്ന്‍ പറഞ്ഞു. ഓരോ രാജ്യത്തും നടക്കുന്ന ലോകകപ്പുകളില്‍ വ്യത്യസ്ത സുരക്ഷാ പ്രശ്നങ്ങളാണ് ഉയര്‍ന്നുവരാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫറന്‍സിന്‍റെ ആദ്യ ദിനത്തില്‍ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനായി ഇന്‍റര്‍നാഷണല്‍ പൊലീസ് കോര്‍പ്പറേഷന്‍ സെന്‍ററുമായി ഖത്തറും വിവിധ രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
Qatar says strong security for World Cup players and spectators