ഖത്തറില്‍ നിശ്ചിത വിഭാഗക്കാര്‍ക്ക് കോവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനം

മാരക രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നവര്‍, രോഗപ്രതിരോധശേഷി തീരെ കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക

Update: 2021-08-24 21:00 GMT
Advertising

ഖത്തറില്‍ നിശ്ചിത വിഭാഗക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍റെ മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനമെടുത്തതായി ആരോഗ്യമന്ത്രാലയം. യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ്, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് അനുസരിച്ചാണ് മന്ത്രാലയത്തിന്റെ അനുമതി. ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസും പൂര്‍ത്തീകരിച്ച നിശ്ചിത വിഭാഗക്കാര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ഗുരുതരമായ രീതിയില്‍ പ്രതിരോധശേഷി കുറവുള്ള വ്യക്തികൾക്കും കോവിഡ് -19 അണുബാധയുടെ ഗുരുതരമായ സങ്കീർണതകളാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും മാത്രമേ മൂന്നാമത്തെ ഡോസ് ബാധകമാകൂ. മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം മൂന്നാം ഡോസ് ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗക്കാര്‍ താഴെ സൂചിപ്പിക്കുന്നവരാണ്

  • കാന്‍സര്‍, ട്യൂമര്‍, ലുക്കീമിയ എന്നീ അസുഖങ്ങള്‍ കാരണം ചികിത്സ തേടുന്നവര്‍
  • അവയവമാറ്റ ശസ്​ത്രക്രിയ കഴിഞ്ഞ്​ മരുന്നുകൾ കഴിക്കുന്നത്​ മൂലം രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ
  • രണ്ടു വർഷത്തിനുള്ളിൽ മൂലകോശ മാറ്റ ശസ്​ത്രക്രിയക്ക്​ വിധേയരാവുകയും, രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ
  • എയ്ഡ്സ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവര്‍
  • ഉയർന്ന അളവിൽ കോർട്ടികോ സ്റ്റീറോയിഡുകൾ അല്ലെങ്കിൽ ട്യൂമർ നെക്രോസിസ് ഫാക്ടർ (ടിഎൻഎഫ്) ബ്ലോക്കറുകൾ, മറ്റ് രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ ഇമ്മ്യൂണോമോഡുലേറ്ററി ബയോളജിക്കൽ ഏജന്റുകൾ തുടങ്ങിയ രോഗപ്രതിരോധ പ്രതികരണത്തെ അടിച്ചമർത്തുന്ന മറ്റ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സ സ്വീകരിക്കുന്ന വ്യക്തികൾ.
  • ഗുരുതരമായ കിഡ്നി രോഗങ്ങള്‍, അസ്പ്ലെനിയ എന്നിവ കാരണം ചികിത്സയിലുള്ളവര്‍.

രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ, ഹമദ്​ മെഡിക്കൽ കോർപ്പറേഷനിൽ സ്​പെഷ്യലൈസ്​ഡ്​ കെയർ ടീമിനെയോ സമീപിച്ച്​ വാക്​സിൻ സ്വീകരിക്കാവുന്നതാണ്​. രോഗ പ്രതിരോധ​ ശേഷം കുറഞ്ഞവർ മൂന്നാം ഡോസ്​ സ്വീകരിക്കുന്നതിലൂടെ കോവിഡിൽ നിന്നും സുരക്ഷ നേടാൻ കഴിയുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ ശേഷം കുറഞ്ഞത്​ മൂലം ആരോഗ്യപ്രശ്​നം നേരിടുന്നവർക്ക്​ മൂന്നാം ഡോസ്​ നൽകാൻ കഴിഞ്ഞയാഴ്​ച അമേരിക്ക തീരുമാനിച്ചിരുന്നു. അവലോകനങ്ങളും നിരീക്ഷണങ്ങളും തുടരുകയും കൂടുതൽ തെളിവുകൾ ലഭ്യമാകുമ്പോൾ മറ്റ് ഗ്രൂപ്പുകൾക്ക് അധിക ഡോസ് നൽകുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News