അറബ് കൂടാരങ്ങളൊരുക്കി ലോകകപ്പ് ആരാധകരെ വരവേല്‍ക്കാന്‍ ഖത്തര്‍

Update: 2022-06-17 03:44 GMT
Advertising

വെത്യസ്ത അനുഭവങ്ങളൊരുക്കി ലോകകപ്പിനെ വരവേല്‍ക്കാനിരിക്കുന്ന ഖത്തര്‍ മറ്റൊരു പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കായി അറബ് കൂടാരങ്ങളൊരുക്കാന്‍ തയാറെടുക്കുകയാണ് രാജ്യം. ആയിരത്തിലേറ 'ബിദൂയിന്‍' ടെന്റുകളാണ് ദോഹയിലെ മരുഭൂമിയില്‍ ഇതിനായി ഉയര്‍ത്തുക.

ഇന്നുവരെ നടന്ന ലോകകപ്പുകളില്‍നിന്ന് വ്യത്യസ്തമായ അനുഭവമാണ് കളി കാണാനെത്തുന്നവര്‍ക്ക് ഖത്തറിന്റെ വാഗ്ദാനം. താമസ സൗകര്യം ഒരുക്കുന്നതില്‍ വരെ അക്കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുകയാണ് സംഘാടകര്‍.


 



തണുപ്പുകാലത്ത് അറബികളുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ് മരുഭൂമികളിലെ ക്യാമ്പിങ്. ഈ അനുഭവം ലോകകപ്പ് അതിഥികള്‍ക്ക്കൂടി പകര്‍ന്നു നല്‍കാനാണ് ആയിരത്തിലേറെ അറബ് കൂടാരങ്ങള്‍ മരുഭൂമിയില്‍ ഉയര്‍ത്തുന്നത്. ഇതില്‍ 200 എണ്ണം ആഢംബര സൗകര്യങ്ങളോട് കൂടിയുള്ളതാകും.

ദോഹയ്ക്ക് ചുറ്റുമുള്ള മരുഭൂമികളിലാണ് ഈ ടെന്റുകള്‍ ഒരുങ്ങുന്നത്. ഹോട്ടലുകള്‍, അപാര്‍ട്‌മെന്റുകള്‍, ക്രൂസ് കപ്പലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ക്കൊപ്പമാണ്ടെ ന്റുകളും തയ്യാറാക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News