സ്പുട്ട്നിക്ക്, സിനോവാക്ക് വാക്സിനുകള്‍ക്ക് കൂടി ഖത്തറില്‍ നിബന്ധനകളോടെ അംഗീകാരം

ഇത്തരം വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ആന്‍റിബോഡി ടെസ്റ്റ് നടത്തണം

Update: 2021-10-03 16:20 GMT
Advertising

പുറത്ത് നിന്നുള്ള കൂടുതല്‍ വാക്സിനുകള്‍ക്ക് ഖത്തര്‍ ആരോഗ്യമന്ത്രാലം നിബന്ധനകളോടെ അംഗീകാരം നല്‍കി. സ്പുട്ട്നിക്ക്, സിനോവാക് വാക്സിനുകള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കിയത്. ഇതുവരെ സിനോഫാം വാക്സിന്‍ മാത്രമാണ് ഈ ഗണത്തില്‍ അംഗീകരിച്ചിരുന്നത്. ഇത്തരം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പ് ആന്‍റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവാണെന്ന് തെളിയിക്കണം. അതെ സമയം സ്പുട്ട്നിക്ക്, സിനോവാക്, സിനോഫാം വാക്സിനുകളുടെ രണ്ട‌് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആന്‍റിബോഡി ടെസ്റ്റ് ആവശ്യമില്ല. 

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News