"കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഖത്തര്‍ ലോകകപ്പ് റെക്കോര്‍ഡ് സൃഷ്ടിക്കും": ഫിഫ പ്രസിഡന്‍റ്

റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ലോകത്താകമാനം 400 കോടിയാളുകളാണ് കണ്ടത്. ഖത്തര്‍ ലോകകപ്പ് അഞ്ഞൂറു കോടിയാളുകള്‍ കാണും

Update: 2022-05-24 19:20 GMT
Editor : ijas
Advertising

ദോഹ: കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഖത്തര്‍ ലോകകപ്പ് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ലോകമൊട്ടാകെയുള്ള അഞ്ഞൂറുകോടി ആരാധകര്‍ ഇത്തവണ മത്സരം കാണും. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് 400 കോടി ആരാധകരാണ് കണ്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ 'സ്പോര്‍ട്സ് ആസ് എ യുനിഫൈയിങ് ഫോഴ്സ്' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇന്‍ഫാന്‍റിനോ. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ലോകത്താകമാനം 400 കോടിയാളുകളാണ് കണ്ടത്. ഖത്തര്‍ ലോകകപ്പ് അഞ്ഞൂറു കോടിയാളുകള്‍ കാണും. അതായത് ലോക ജന സംഖ്യയുടെ പകുതിയിലേറെ പേര്‍ ടി.വിയിലും മറ്റുമായി ഇത്തവണ കളിയാസ്വദിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് പറഞ്ഞു.

Full View

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ലോകം വിഘടിച്ചുനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ കൂടിയാണ് ഖത്തര്‍ ലോകകപ്പ് വരുന്നത്. ലോകത്തെ ഒന്നിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ലോകകപ്പ് ഫുട്ബോള്‍. ആ അര്‍ഥത്തില്‍ വ്യത്യസ്തമായ അനുഭവമാകും ഖത്തര്‍ സമ്മാനിക്കുക. കളിയാസ്വാദനത്തില്‍ മാത്രമല്ല, അറബ് സംസ്കാരവും, ചരിത്രവും, ആതിഥ്യവുമെല്ലാം ഭിന്നിച്ചുനില്‍ക്കുന്ന ലോകത്തിന് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് ഇന്‍ഫാന്‍റിനോ പറഞ്ഞു.

"Qatar will set a World Cup record in spectator numbers": FIFA President

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News