ലോകകപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ തടയാന്‍ ഫിഫ
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പോസ്റ്റുകളുടെ റീച്ച് നിയന്ത്രിക്കാനാണ് നീക്കം
ഖത്തര്‍: ലോകകപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ തടയാന്‍ ഫിഫ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പോസ്റ്റുകളുടെ റീച്ച് നിയന്ത്രിക്കാനാണ് നീക്കം. പ്രധാന ടൂര്‍ണമെന്‍റുകള്‍ നടക്കുന്ന സമയത്ത് താരങ്ങള്‍ക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങള്‍ നടക്കുന്നതായി ഫിഫയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പ്, യൂറോകപ്പ്, തുടങ്ങിയ പ്രധാന ടൂര്‍ണമെന്‍റുകള്‍ നടക്കുന്ന സമയത്ത് വ്യാപകമായി താരങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പ് സമയത്തും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സമയത്തും പകുതിയിലേറെ താരങ്ങള്‍ സോഷ്യല്‍ മീഡയയുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നടത്തിയ വിവര ശേഖരണത്തില്‍ ഇത്തരത്തിലുള്ള 4 ലക്ഷം സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ നല്ലൊരു ശതനമാനം വംശീയതവും വര്‍ണവെറിയും നിറഞ്ഞതാണ്.
ഹോമോഫോബിക് അധിക്ഷേപങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കാനാണ് ഫിഫയുടെയും കളിക്കാരുടെ കൂട്ടായ്മയായ ഫിഫ പ്രോയുടെയും തീരുമാനം. ഫുട്ബോളിനെ സംരക്ഷിക്കുകയാണ് ഫിഫയുടെ തീരുമാനം. കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും എതിരായി ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുവദിക്കില്ലെന്നും ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു.