ഖത്തർ ലോകകപ്പ്: എൻട്രി പെർമിറ്റ് ഉടനെന്ന് അധികൃതർ
പിഡിഎഫ് ഫോര്‍മാറ്റിലാണ് എന്‍ട്രി പെര്‍മിറ്റ് ആരാധകര്‍ക്ക് ലഭിക്കുക
ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് ഉടന്‍ ലഭ്യമാകുമെന്ന് അധികൃതര്‍. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് ഇ-മെയില്‍ വഴിയാണ് എന്‍ട്രി പെര്‍മിറ്റ് ലഭിക്കുക. ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ച ആരാധകര്‍ക്ക് ഖത്തറിലേക്ക് വരാനുള്ള ഏകമാര്‍ഗമാണ് ഹയ്യാകാര്‍ഡ്. ഇങ്ങനെ ഹയ്യാകാര്‍ഡ് ലഭിച്ചവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ എന്‍ട്രി പെര്‍മിറ്റ് കൂടി ലഭിക്കേണ്ടതുണ്ട്. അത് ഇ മെയില്‍ വഴി ഉടന്‍ തന്നെ അയച്ചു തുടങ്ങുമെന്ന് ഹയ്യാ പ്ലാറ്റ് ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരി പറഞ്ഞു.
പിഡിഎഫ് ഫോര്‍മാറ്റിലാണ് എന്‍ട്രി പെര്‍മിറ്റ് ആരാധകര്‍ക്ക് ലഭിക്കുക. ഹയ്യാ കാര്‍ഡ് സേവനങ്ങള്‍ക്കായി രണ്ട് സെന്ററുകള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിഇസിസിയിലും അബ്ഹ അരീനയിലുമെത്തി ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡുകള്‍ സ്വന്തമാക്കാം. ഡിഇസിസിയില്‍ മാത്രം 80 കൌണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഹയ്യാ കാര്‍ഡുകള്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് അടക്കം പര്യാപ്തമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
ലോകകപ്പ് ഫുട്ബോള്‍- എന്‍ട്രി പെര്‍മിറ്റുകള്‍ ഉടന്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് ഇ -മെയില്‍ വഴി എന്‍ട്രി പെര്‍മിറ്റ് ലഭിക്കും. നവംബര്‍ ഒന്നുമുതല്‍ ഖത്തറിലേക്ക് വരാം