ഖത്തര്‍ മലയാളികളും ചെറിയ പെരുന്നാള്‍ ആഘോഷ നിറവില്‍
മറ്റു അറബ് രാജ്യങ്ങളോടൊപ്പം ഖത്തര്‍ മലയാളികളും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ ഒഴുകിയെത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും രാജകുടുംബാംഗങ്ങളും അല്‍ വജ്ബ ഈദ്ഗാഹിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഖത്തറിലെയും വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ കൃത്യം 5.12 ന് തന്നെ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ഈദുഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് തുടക്കം കുറിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ഈദുഗാഹുകളിലേക്ക് മലയാളികള്‍ ഉള്‍പ്പെടെ ഒഴുകിയെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പിതാവ് അമീറും ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങളും അല്‍ വജ്ബ ഈദ്ഗാഹിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
രണ്ടുവര്‍ഷമായി കോവിഡ് പശ്ചാത്തലത്തില്‍ പൊലിമ കുറഞ്ഞിരുന്ന പെരുന്നാളിനെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷമാക്കുകയാണ് ഖത്തറിലെ പ്രവാസികളും.