ലോകകപ്പിനായി ഖത്തറിലെ വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജം
ദോഹ വിമാനത്താവളത്തിലും ഹമദ് വിമാനത്താവളത്തിലുമായി മണിക്കൂറില്‍ 100 വിമാന സര്‍വീസുകള്‍ വരെ നടത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി
ലോകകപ്പിനായി ഖത്തറിലെ വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജം. ദോഹ വിമാനത്താവളത്തിലും ഹമദ് വിമാനത്താവളത്തിലുമായി മണിക്കൂറില്‍ 100 വിമാന സര്‍വീസുകള്‍ വരെ നടത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി രണ്ട് വിമാനത്താവളങ്ങളിലെയും സൗകര്യങ്ങള്‍ വിലയിരുത്തി.
ഖത്തര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ ഈ മാസം 8 ന് പ്രവര്‍ത്തന സജ്ജമായിരുന്നു. പുതിയ എയര്‍ സ്പേസ് ഡിസൈന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. 1600 വിമാന സര്‍വീസുകളാണ് ലോകകപ്പ് സമയത്ത് പ്രതിദിനം പ്രതീക്ഷിക്കുന്നത്.
ദോഹ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലുമായി മണിക്കൂറില്‍ 100 വിമാന സര്‍വീസുകള്‍ വരെ നടത്താനാകും. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത് .
മാനവവിഭവ ശേഷിയും ഉയര്‍ത്തിയിട്ടുണ്ട്.ലോകകപ്പിനോട് അനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വിമാനക്കമ്പനികള്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്നതിനാല്‍ കളി തീരും വരെ ഖത്തറിന്റെ ആകാശത്ത് തിരക്ക് തുടരും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി രണ്ട് വിമാനത്താവളങ്ങളും സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്തി.