കടുത്ത വരള്‍ച്ച നേരിടുന്ന സൊമാലിയക്ക് ഖത്തറിന്റെ അടിയന്തര സഹായം
Update: 2022-04-19 09:23 GMT
കടുത്ത വരള്‍ച്ചയില്‍ വലയുന്ന സൊമാലിയക്ക് അടിയന്തര സഹായവുമായി ഖത്തര്‍. 45 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഖത്തര്‍ സൊമാലിയയിലെ ദുരിതമേഖലയിലേക്ക് അയച്ചത്.
ഒരു ദശാബ്ദത്തിനിടിയിലെ ഏറ്റവും വലിയ വരള്‍ച്ചയെയാണ് സൊമാലിയ അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദിയായ ജുബ നദി പോലും വറ്റിവരണ്ട നിലയിലാണുള്ളത്. നിരവധി കുട്ടികളാണ് അവിടെ പോഷകാഹാര ക്കുറവ് നേരിടുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സൊമാലിലാന്റ് മേഖലയിലെ പ്രധാന മാര്‍ക്കറ്റില്‍ തീപിടുത്തവുമുണ്ടായത്.
അതോടെ ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഈ മേഖലയിലുള്ളവര്‍ക്കാണ് ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് അടിയന്തരമായി ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നത്. ഖത്തര്‍ അമീരി വ്യോമസേനയുടെ വിമാനത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ അയച്ചത്.