കഴിഞ്ഞ സാമ്പത്തിക വർഷം: ഖത്തർ ജിഡിപിയിൽ 4.3 ശതമാനം വളർച്ച

നടപ്പു സാമ്പത്തിക വർഷത്തിൽ ഖത്തർ 3.4 ശതമാനം വളർച്ച നേടുമെന്നാണ് ലോകബാങ്കിന്റെ ഗ്ലോബർ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് പറയുന്നത്

Update: 2023-01-12 17:56 GMT
Advertising

ദോഹ: കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ ഖത്തർ ജിഡിപിയിൽ 4.3 ശതമാനത്തിന്റെ വളർച്ച. ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 167.782 ബില്യൺ ഖത്തർ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇത് 4.3 ശതമാനം ഉയർന്ന് 175.028 ബില്യൺ റിയാലായി. രണ്ടാംപാദത്തെ അപേക്ഷിച്ചും 3.6 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പറയുന്നു.

അതേസമയം നടപ്പു സാമ്പത്തിക വർഷത്തിൽ ഖത്തർ 3.4 ശതമാനം വളർച്ച നേടുമെന്നാണ് ലോകബാങ്കിന്റെ ഗ്ലോബർ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് പറയുന്നത്. 2022ൽ ഇത് നാല് ശതമാനമായിരുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും ഖത്തറിന് മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില ഉയർന്നുനിൽക്കുന്നതാണ് ഇതിന് കാരണം. അതേ സമയം 2024 ൽ വളർച്ച മൂന്ന് ശതമാനത്തിന് താഴെ പോകുമെന്നും ലോകബാങ്ക് സൂചിപ്പിക്കുന്നുണ്ട്.


Full View

Qatar's GDP grew by 4.3 percent in the third quarter of last fiscal year

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News