കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ

ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്

Update: 2022-01-26 16:14 GMT
Advertising

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ പ്രതിവാര മന്ത്രിസഭാ യോഗം. കുട്ടികൾക്കും വാക്‌സിനെടുക്കാത്തവർക്കും മാളുകളിൽ പ്രവേശിക്കാമെന്നും സ്‌കൂളുകൾ ജനുവരി 30 മുതൽ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു. 12 വയസിന് താഴെയുള്ള കുട്ടികൾക്കും വാക്‌സിനെടുക്കാത്തവർക്കും മാളുകളിലും മ്യൂസിയം, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലും പ്രവേശിക്കാം. പള്ളികളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശിക്കാനും അനുമതി നൽകി. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. സ്‌കൂളുകളിൽ നിലവിൽ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. ഇത് വീണ്ടും ഓഫ്‌ലൈനാകും. അതേസമയം മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ തുടരും. ഖത്തറിൽ ഒരാഴ്ചയായി കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇന്ന് 2204 പേർക്കാണ് ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചത്.

Qatar's weekly cabinet meets to ease Covid restrictions

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News