ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികം; അടുത്ത വർഷത്തോടെ നിരക്ക് കുറയും

Update: 2022-08-21 08:14 GMT
Advertising

ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിൽ താമസ വാടക കുത്തനെ ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആവശ്യക്കാർ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനയാണിത്. ഇത് താൽക്കാലികമാണെന്നും അടുത്ത വർഷത്തോടെ മാറ്റം വരുമെന്നും സിറ്റിസ്‌കേപ്പ് റിപ്പോർട്ട്-2022ൽ പറയുന്നു. വാണിജ്യ വിപണിയിലും പ്രത്യേകിച്ച് ലുസൈലിൽ ഈ പ്രവണത കാണാൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

വരും വർഷങ്ങളിലെ ഖത്തർ റിയൽ എസ്റ്റേറ്റ് വിപണി സംബന്ധിച്ചും ഫിഫ ലോകകപ്പ് പ്രോപ്പർട്ടി സെക്ടറിലുണ്ടാക്കുന്ന സ്വാധീനവും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടുത്ത വർഷം വാടകയിലുണ്ടാകുന്ന കുറവ് മുൻകൂട്ടിക്കണ്ട് ഉടമസ്ഥർ/കമ്പനികൾ വാടകക്കാരോട് രണ്ട് വർഷത്തേക്കുള്ള കരാർ ആവശ്യപ്പെടുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഖത്തർ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ഉണർവാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായിരിക്കുന്നത്. 2010നും 2022നും ഇടയിൽ നിരവധി അപ്പാർട്ട്‌മെന്റുകളും ഹോട്ടലുകളും വില്ലകളും റീട്ടെയിൽ മാളുകളും ഓഫീസ്് കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News