ഖത്തര്‍ ഒരുങ്ങിത്തന്നെ; ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ റോബോട്ടുകളും കളത്തിലിറങ്ങിയേക്കും

ലൈന്‍ റഫറിമാരായാണ് റോബോട്ടിനെ ഉപയോഗിക്കുക

Update: 2022-06-09 18:32 GMT
Advertising

ഏവരേയും അതിശയിപ്പിക്കാനൊരുങ്ങിത്തന്നെയാണ് ഖത്തര്‍ ഇത്തവണ ലോകകപ്പിന് ആഥിയേത്വം വഹിക്കാനിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ റോബോട്ടുകളും കളത്തിലിറങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈന്‍ റഫറിമാരായാണ് റോബോട്ടിനെ ഉപയോഗിക്കുക. നേരത്തെ ക്ലബ് ലോകകപ്പില്‍ റോബോട്ട് റഫറിമാരെ പരീക്ഷിച്ചിരുന്നു.

കാല്‍പ്പന്ത് കളി ഓരോ ദിവസും ഹൈടെക് ആയി കൊണ്ടിരിക്കുകയാണ്. 'ഏറ്റവും വേഗത്തില്‍, കൃത്യമായ തീരുമാനം', കളിക്കളത്തില്‍ കളിക്കാരും ആരാധകരും ഫിഫയും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണിത്. ഗോള്‍ ലൈന്‍ ടെക്‌നോളജിയും ചിപ്പ് വെച്ച പന്തും വാറുമൊക്കെ ഈ കൃത്യതയ്ക്ക് വേണ്ടിയാണ് ഫിഫ അവതരിപ്പിച്ചത്. പക്ഷെ ഓഫ് സൈഡ് തീരുമാനങ്ങള്‍ റഫറിമാര്‍ക്ക് ഇന്നും വലിയ തലവേദനയാണ്. പലപ്പോഴും വല കുലുങ്ങിയ പന്തുകള്‍ ഗോളല്ലെന്ന് മാറ്റിപ്പറയേണ്ടിയും വന്നിട്ടുണ്ട്. ഈ പ്രതിസന്ധി തീര്‍ക്കാനാണ് ഫിഫ റോബോട്ടുകളെ കൊണ്ടുവരുന്നത്.

രണ്ട് കണ്ണുള്ള റഫറിക്ക് പകരം പത്ത് ക്യാമറക്കണ്ണുകള്‍, ഓരോ താരത്തിന്റെയും ശരീരത്തിലെ 29 പോയിന്റുകള്‍ ഈ ക്യാമറകള്‍ ട്രാക്ക് ചെയ്യും. ഖത്തര്‍ ലോകകപ്പിലെ 8 വേദികളില്‍ നാലെണ്ണത്തിലും, അറബ് കപ്പ് സമയത്തും ക്ലബ് ലോകകപ്പ് സമയത്തും ഈ റോബോട്ടുകളെ നേരത്തെ പരീക്ഷിച്ചിട്ടുണ്ട്. അതേ സമയം റോബോട്ടുകളെ കളത്തിലിറക്കുന്നതിനെതിരെ ഫിഫ റഫറി ചീഫ് കൊളിന പ്രതിഷേധമറിയിച്ചിട്ടുണ്ട്. എന്തായാലും ദോഹയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നേക്കും.


Full View


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News