കോവിഡ് പരിശോധനാനിരക്ക്: സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെഎംസിസി

Update: 2022-02-12 16:24 GMT
Advertising

ദോഹ. ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ്ജ് ഈടാക്കിയതിൽ കേരളാ സർക്കാർ വിശദീകരണം നൽകണമെന്ന് ഖത്തര്‍ കെ.എംസിസി. 2490 രൂപവരെയാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്.ഇതാണ് കഴിഞ്ഞ ദിവസം 1200 രൂപയായി കുറച്ചത്.പ്രവാസികളില്‍ നിന്നും അന്യായമായി അമിത തുക ഈടാക്കിയ കേരള സർക്കാർ ഇക്കാര്യത്തില്‍ വിശദീകരണം നൽകണം.കേന്ദ്രമാണ് തുക നിശ്ചയിക്കുന്നത് എന്ന് പറഞ്ഞ് സര്‍ക്കാര്‍ പ്രവാസികളെ ‌തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ആയിരക്കണക്കിന് പ്രവാസികളില്‍നിന്നും അമിതമായി ഈടാക്കിയ തുക എങ്ങോട്ടാണ് പോയത് എന്ന് വ്യക്തമാക്കണമെന്നും ഖത്തര്‍ കെഎംസിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News