സംസ്‌കൃതി ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Update: 2024-08-05 20:36 GMT
Advertising

ദോഹ: സംസ്‌കൃതി ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. മുന്നൂറോളം പേരാണ് ദോഹ സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.

വയനാട്ടിലെ ദുരിത ബാധിതർക്കൊപ്പമാണ് ഖത്തറിലെ ഇന്ത്യൻ സമൂഹമെന്നും സഹായമെത്തിക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സംസ്‌കൃതി ന്യൂ സലാത്ത പ്രസിഡന്റ് യൂസഫ് പോവിൽ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി സെക്രട്ടറി ഷംസീർ അരീകുളം, പ്രസിഡന്റ് സാബിത്ത് സഹീർ, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ആശംസകൾ നേർന്നു.

ക്യാമ്പിൽ പങ്കെടുത്ത 25 പേർക്ക് എ.ബി.എൻ ഗ്രൂപ്പ് നൽകിയ ഗ്ലുകോമീറ്റർ വിതരണം ചെയ്തു. സംസ്‌കൃതി ന്യൂ സലാത്ത യൂണിറ്റ് സെക്രട്ടറി ഉണ്ണി ഗുരുവായൂർ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ശ്രീജിത്ത് പദ്മജൻ നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News