ഖത്തറിൽ സബ്‌സിഡി ഉൽപ്പന്നം മറിച്ചുവിറ്റാൽ അഞ്ച് ലക്ഷം പിഴയും ഒരു വർഷം തടവും

കുറ്റം ആവർത്തിച്ചാൽ പിഴയും തടവും ഇരട്ടിയാകും

Update: 2021-12-14 16:26 GMT
Advertising

ഖത്തറിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റാൽ അഞ്ച് ലക്ഷം റിയാൽ പിഴയും ഒരു വർഷം തടവും. കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾ മറിച്ചു വിൽക്കുന്നവർക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം കടുത്ത നടപടി പ്രഖ്യാപിച്ചത്. സബ്‌സിഡി ഉൽപ്പന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്താനോ ഇവയുപയോഗിച്ച് അനുമതിയില്ലാത്ത മറ്റു ഉൽപ്പനങ്ങൾ നിർമിക്കാനോ പാടില്ല.

സബ്‌സിഡിക്ക് അർഹതയില്ലാത്തവർ ഇത്തരം ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്. കുറ്റം ആവർത്തിച്ചാൽ പിഴയും തടവും ഇരട്ടിയാകും.

Selling subsidized products in Qatar carries a fine of five lakh riyals and up to a year in prison

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News