ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിയിൽ വോട്ട് രേഖപ്പെടുത്തി ഖത്തർ

റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്

Update: 2024-11-05 19:31 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയിൽ വോട്ട് രേഖപ്പെടുത്തി ഖത്തർ. റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഖത്തറിലെ പാർലമെന്റ് സംവിധാനമായ ശൂറ കൌൺസിലിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹിത പരിശോധന നടക്കുന്നത്. തെരഞ്ഞെടുപ്പ് ഒഴിവാക്കി മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണ് വോട്ടെടുപ്പ് നടന്നത്.

രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി 7 മണി വരെ തുടർന്നു. രാജ്യത്താകമാനം 28 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. പേപ്പർ ബാലറ്റ്, ഇലക്ട്രോണിക്, സംവിധാനങ്ങൾക്ക് പുറമെ റിമോട്ട് വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി എന്നിവർ ബറാഹത്ത് മിശൈരിബിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി അഹ്‌മദ് ബിൻ അലിസ്റ്റേഡിയത്തിലെ പോളിങ് കേന്ദ്രത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

 

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News