ഖത്തറിലെ കനത്ത ചൂടിന് ആശ്വാസമായി സുഹൈൽ നക്ഷത്രം വ്യാഴാഴ്ച ആകാശത്ത് പ്രത്യക്ഷപ്പെടും

വേനൽ സീസണിൻറെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്

Update: 2023-08-22 18:30 GMT
Advertising

ദോഹ: ഖത്തറിലെ കനത്ത ചൂടിന് ആശ്വാസത്തിന്റെ വിളംബരമായി സുഹൈൽ നക്ഷത്രം വ്യാഴാഴ്ച ആകാശത്ത് പ്രത്യക്ഷപ്പെടും. വേനൽ സീസണിൻറെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്. ഖത്തർ കലണ്ടർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) ആണ് ആശ്വാസമായി സുഹൈൽ നക്ഷത്രത്തിൻറെ വരവ് അറിയിച്ചത്. ആകാശത്ത് ഈ നക്ഷത്രം കാണുന്നതോടെ ചൂട് കുറഞ്ഞ് വരും. ഖത്തറിന്റെ ആകാശത്ത് തെക്ക് ഭാഗത്തായാണ്

നക്ഷത്രം പ്രത്യക്ഷപ്പെടുക.ഈ വേനലിൽ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് അടുത്ത് വരെയെത്തിയതിനാൽ സുഹൈൽ നക്ഷത്രത്തിൻറെ ഉദയത്തെ വലിയ ആശ്വാസത്തോടെയാണ് ഖത്തറിലെയും സമീപരാജ്യങ്ങളെയും ജനങ്ങൾ വരവേൽക്കുന്നത്.അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

നാല് ഘട്ടമാണ് സുഹൈൽ നക്ഷത്രത്തിനുള്ളത്.ഇതിൽ പ്രാഥമിക ഘട്ടമാണ് അൽ തർഫ്. പിന്നീട് അൽ ജബ്ഹ, ശേഷം അൽ സെബ്‌റ, അവസാനം അൽ സർഫ എന്നിവയാകും . അൽ തർഫ ഘട്ടത്തിൽ ചൂടും ഹ്യൂമിഡിറ്റിയും വർധിക്കുമെന്നും എന്നാൽ അൽ സർഫയിലേക്കെത്തുമ്പോൾ ചൂടും ഹ്യൂമിഡിറ്റിയും കുറയുകയും കാലാവസ്ഥ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങുകയുമാണ് രീതി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News