ടീ ടൈം ഗ്രൂപ്പ് മാനേജർ ഷിബിലി ഖത്തറിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം

Update: 2024-12-12 09:38 GMT
Advertising

ദോഹ: ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയായ ടീ ടൈം ഗ്രൂപ്പ് മാനേജർ മുഹമ്മദ് ഷിബിലി പാലേങ്ങൽ (42) ദോഹയിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം.

രാവിലെ വീട്ടിൽ വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫസീല. മക്കൾ: ഹന, ഇസാൻ, അമൽ.

ഷിബിലിയുടെ നിര്യാണത്തിൽ ജീവനക്കാരും മാനേജ്മെന്റും അനുശോചനം അറിയിച്ചു. കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News