2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി
Update: 2022-12-21 05:16 GMT
ഖത്തറിന്റെ 2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി.
വരുമാനത്തിൽ 16.3 ശതമാനം വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 29 ബില്യൺ റിയാലിന്റെ മിച്ച ബജറ്റാണ് കണക്കാക്കിയിരിക്കുന്നത്. എണ്ണവില ബാരലിന് 65 ഡോളർ കണക്കാക്കിയാണ് സാമ്പത്തിക വിഭാഗം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.