ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സിറ്റിയിലേക്കുള്ള ട്രാം സർവീസ് ജനുവരി ഒന്നുമുതൽ

ദോഹ മെട്രോയുമായി ബന്ധിപ്പിച്ചാണ് ലുസൈൽ ട്രാം സർവീസ് നടത്തുക

Update: 2021-12-23 16:08 GMT
Advertising

ഫിഫ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സിറ്റിയിലേക്കുള്ള ട്രാം സർവീസ് അടുത്ത വർഷം ജനുവരി ഒന്നുമുതൽ ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ ഓറഞ്ച് ലൈനിലെ ആറ് സ്റ്റേഷനുകളിലേക്കാണ് സർവീസ് ഉണ്ടാകുക. ദോഹ മെട്രോയുമായി ബന്ധിപ്പിച്ചാണ് ലുസൈൽ ട്രാം സർവീസ് നടത്തുക. നാലു ലൈനുകളുള്ള ട്രാമിന്റെ ഓറഞ്ച് ലൈനിലെ ഒരുഭാഗമാണ് ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. മറീന, മറീന പ്രൊമനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൌത്ത്, ലെത്തൈഫിയ എന്നീ ആറ് സ്റ്റേഷനുകളിലേക്ക് അഞ്ച് മിനുട്ട് ഇടവേളയിൽ ആഴ്ചയിൽ എല്ലാദിവസും സർവീസ് നടത്തും.

പദ്ധതി പൂർത്തിയാകുന്നതോടെ ലുസൈൽ നഗരത്തിന്റെ എല്ലാഭാഗങ്ങളിലേക്കും ട്രാം വഴി യാത്ര ചെയ്യാം. 38 കിലോമീറ്റർ ദൂരമുള്ള ട്രാം ലൈനിന് 25 സ്റ്റേഷനുകളാണ് ഉള്ളത്, ലുസൈൽ, ലെഗ്‌തൈഫിയ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ട്രാമിന്റെ പ്രവർത്തനം. 2022 ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തർ ആസൂത്രിതമായി പടുത്തുയർത്തിയ നഗരമാണ് ലുസൈൽ, ലോകകപ്പ് ഫൈനൽ നടക്കുന്നതും ഈ നഗരത്തിലാണ്. ഇവിടേക്കുള്ള യാത്ര സുഗമവും പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് ട്രാം സർവീസിന്റെ ലക്ഷ്യം. 40 കാറുകൾക്ക് പകരമാകും ഒരു ട്രാം എന്നാണ് വിലയിരുത്തൽ. കാർബൺ പുറംതള്ളൽ പരമാവധി കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

The tram service to Lucille City, where the FIFA World Cup final will take place, will begin on January 1 next year.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News