ലോകകപ്പോടെ ഖത്തര്‍ സമ്പദ് വ്യവസ്ഥ 17 ബില്യണ്‍ ഡോളറിന്റെ നേട്ടം കൊയ്യും
വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചിലര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഖത്തര്‍ കൈവരിച്ച പുരോഗതിക്കുമുന്നില്‍ മുങ്ങിപ്പോയി
2022 ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നടക്കുന്ന ഭീമമായ തുക ചിലവഴിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളൊന്നും പാഴാകില്ലെന്നാണ് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍-ഖാതര്‍ പറയുന്നത്.
മുന്‍പ് പ്രതീക്ഷിച്ചതില്‍നിന്നധികമായി 1.2 ദശലക്ഷം സന്ദര്‍ശകര്‍ കൂടി ടൂര്‍ണമെന്റ് കാലയളവില്‍ ഖത്തറിലെത്തുമെന്നും ഇതിലൂടെയെല്ലാം 17 ബില്യണ്‍ ഡോളറിന്റെ നേട്ടം രാജ്യം കൊയ്യുമെന്നുമാണ് നാസര്‍ അല്‍-ഖാതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചിലര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഖത്തര്‍ കൈവരിച്ച പുരോഗതിയില്‍ മുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ മിനിമം വേതനം, ജോലി സമയം തുടങ്ങിയവയ്‌ക്കെതിരെയാണ് ചിലര്‍ ആരോപണങ്ങളുന്നയിച്ചിരുന്നത്. ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് സി.ഇ.ഒയുടെ വെളിപ്പെടുത്തലുകള്‍.
ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ കയറ്റുമതി ഹബ്ബുകളിലൊന്നായ ഖത്തര്‍ തങ്ങളുടെ ദ്രുതഗതിയിലുള്ള വികസന നേട്ടങ്ങളുടെ പ്രദര്‍ശനോത്സവമായിക്കൂടിയായിരിക്കും ഫിഫ ലോകകപ്പിനെ പ്രയോജനപ്പെടുത്തുക.