ജിസിസി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം
ഇതിനായി പാസ്പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ രേഖകള്‍ കയ്യില്‍ സൂക്ഷിക്കണം
ജിസിസി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഇവര്‍ ഡ്രൈവിങ് കോഴസ് ചെയ്യേണ്ടതില്ല, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. നിലവില്‍ ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഡ്രൈവിങ് കോഴ്സിന് ചേരണം. എന്നാല്‍ ഏതെങ്കിലും ഒരു ജിസിസി രാജ്യത്തെ ഡ്രൈവിങ് ലൈന്‍സന്‍സ് ഉള്ള താമസക്കാരനാണ് ലൈസന്‍ഡ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അയാള്‍ ഈ കോഴ്സ് ചെയ്യേണ്ടതില്ല. ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഫസ്റ്റ് ലെഫ്നന്റ് മുഹമ്മദ് അല്‍ അംരി ഖത്തര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ജിസിസി ലൈസന്‍സ് ഉള്ളവര്‍ ഖത്തറിലേക്ക് സന്ദര്‍ശനത്തിന് വരികയാണെങ്കില്‍ അവര്‍ക്ക് മൂന്ന് മാസം വരെ ഇവിടെ വാഹനം ഓടിക്കാം. എന്നാല്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം ഖത്തറില്‍ പ്രവേശിച്ച സമയം വ്യക്തമാക്കുള്ള രേഖകള്‍ ഇവര്‍ ഹാജരാക്കണം. ഇതിനായി പാസ്പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ രേഖകള്‍ കയ്യില്‍ സൂക്ഷിക്കണം.